മാനന്തവാടി: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുനീക്കല്‍ പൂര്‍ത്തിയായി. സ്ഥലത്തുനിന്ന് കെട്ടിടാവശിഷ്ടങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്തു. ഇവിടെ 10 കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം ഒരു വര്‍ഷത്തിനകം നിര്‍മിക്കാനാണ് നഗരസഭയുടെ പദ്ധതി. 20 ദിവസത്തിനുള്ളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നും തുടര്‍ന്ന് പ്രവൃത്തികള്‍ ആരംഭിക്കുമെന്നും നഗരസഭാ ചെയര്മാന് ജേക്കബ് സെബാസ്റ്റ്യന്‍ പറഞ്ഞു.
കാത്തിരിപ്പുകേന്ദ്രങ്ങള്‍, ശൗചാലയങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയടക്കം സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിട സമുച്ചയം ഒരുക്കുക. ഒരേ സമയം 15 ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യം ബസ് സ്റ്റാന്‍ഡില്‍ ഉണ്ടാകും. ബസ് സ്റ്റാന്‍ഡ് യാഥാര്‍ഥ്യമാകുന്നതോടെ നഗരത്തിന്റെ മുഖച്ഛായ മാറുമെന്നും യാത്രാക്ലേശത്തിന് ഒരുപരിധിവരെ പരിഹാരമാകുമെന്നും ചെയര്മാന് പറഞ്ഞു.